പ്രതിസന്ധികളും ബുദ്ധിമുട്ടുകളും തരണം ചെയ്ത് ഷിഹാബ് പുണ്യഭൂമിയിലെത്തി.കാൽനടയായി കേരളത്തിൽ നിന്നും പരിശുദധ ഹജ്ജ് നിർവഹിക്കാനായി പുറപ്പെട്ടതായിരുന്നു ഷിഹാബ്. 11 മാസക്കാലം നീണ്ടു നിന്ന യാത്രയ്ക്കൊടുവിലാണ് ശിഹാബ് മദീനയിലെത്തിയത്.ബുധനാഴ്ച വൈകിട്ടോടെയാണ് ഷിഹാബ് മദീനയിലെത്തിയത്.
8000 ലേറെ കിലോമീറ്ററുകൾ താണ്ടിയാണ് ശിഹാബിന്റെ ഇതുവരെയുള്ള യാത്ര. ഹജ്ജിനു 25 ദിവസം മുൻപ് മക്കയിലേക്ക് പോകും. മദീനയിൽ നിന്നും മക്കയിലേക്കും കാൽനടയായാണ് യാത്ര ചെയ്യുക. 2022 ജൂൺ 2 നാണ് ഷിഹാബ് കേരളത്തിൽ നിന്നും യാത്ര പുറപ്പെട്ടത്. പാകിസ്ഥാനിൽ നിന്ന് ഇറാനിലേക്കും സൗദി-കുവൈറ്റ് അതിർത്തിയിൽ 2 കിലോമീറ്ററും മാത്രമാണ് താൻ വാഹനത്തിൽ സഞ്ചരിച്ചത് എന്നും ഷിഹാബ് ചോറ്റൂർ പറഞ്ഞു.
ശിഹാബിന്റെ കാൽനടയാത്ര ലോകജനശ്രദ്ധ പിടിച്ചെടുത്തിരുന്നു. ഒട്ടേറെ പേർ ഷിഹാബിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.ദേശീയ അന്തർദേശീയ മാധ്യമങ്ങളടക്കം ശിഹാബിന്റെ യാത്ര റിപ്പോർട്ട് ചെയ്തിരുന്നു.