നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന് ഇന്ന് തുടക്കം. ആദ്യ ചരിത്ര കിരീടം ലക്ഷ്യമിട്ടമാണ് കേരളം കളത്തിൽ ഇറങ്ങുന്നത്. രണ്ടുവട്ടം ജേതാക്കളായ വിദർഭയാണ് കേരളം നേരിടുന്നത്.നാഗ്പുരില്‍ നേരത്തേ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന രണ്ടുമത്സരങ്ങളും സമനിലയായിരുന്നു.
സെമിയിൽ ഗുജറാത്തിനെ രണ്ട് റണ്ണിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിൽ മറികടന്നാണ് കേരളം ആദ്യ ഫൈനൽ ഉറപ്പിച്ചത്.രഞ്ജി ചരിത്രത്തിൽ ആദ്യമായാണു കേരളം ഫൈനൽ കളിക്കുന്നത്.
കിരീടം നേടാനായാൽ ക്യാപ്റ്റൻ സച്ചിൻ ബേബിയും സഹതാരങ്ങളും ചരിത്രത്തിൽ ഇടംപിടിക്കും.