യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ സഹോദരനും അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയുമായ ഷെയ്ഖ് സഈദ് ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു. മരണത്തില്‍ സഹോദരന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അനുശോചനം രേഖപ്പെടുത്തി.
ആരോഗ്യകാരണങ്ങളാല്‍ ചികിത്സിയിലായിരുന്ന രാജകുടുംബാംഗത്തിന്റെ അന്ത്യം ഇന്ന് രാവിലെയായിരുന്നു. രാജ്യത്ത് മൂന്ന് ദിവസത്തേക്ക് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
മരണത്തില്‍ വിവിധ ജിസിസി രാഷ്ട്ര നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 2010ല്‍ ആണ് അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി ചുമതലയേല്‍ക്കുന്നത്. ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും പ്രതിനിധിയായി പ്രവര്‍ത്തിച്ചിരുന്നു.
അബുദാബി എക്സിക്യൂട്ടീവ് കൗണ്‍സിലിലെ മുന്‍ അംഗമായ ഇദ്ദേഹം അബുദാബി മാരിടൈം പോര്‍ട്ട് അതോരിറ്റിയുടെ ചെയര്മാന് പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.