ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിലെ ഒരു ലോക്കൽ ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചതിൻ്റെ വീഡിയോ വൈറലായി. പ്രിയപ്പെട്ട നേതാവിനെ അടുത്തുകാണാൻ കഴിഞ്ഞ ആവേശത്തിലായിരുന്നു ഷോപ്പിലെത്തിയവർ.
ഹൈപ്പർമാർക്കറ്റിൻ്റെ അൽ ഖൗനീജ് ഔട്ട്ലെറ്റിൽ ആളുകൾക്കിടയിലൂടെ സാധാരണ ഒരു പൗരനെ പോലെ സാധനങ്ങൾ നോക്കി നടക്കുന്ന ദുബായ് ഭരണാധികാരിയെ കണ്ടവർക്ക് അത്ഭുതമായിരുന്നു. അദ്ദേഹത്തിൻ്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈകാതെ വൈറലാവുകയും ചെയ്തു. അദ്ദേഹത്തെ സ്വാഗതം ചെയ്യാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നായിരുന്നു ദുബായ് ഭരണാധികാരിയുടെ സന്ദർശനത്തെക്കുറിച്ച് ജിഎംജി കമ്പനിയുടെ സിഇഒ മുഹമ്മദ് എ ബേക്കർ ട്വീറ്റ് ചെയ്തത്.
It was an honor to welcome and serve His Highness Sheikh Mohammed bin Rashid Al Maktoum, Vice President, Prime Minister and Minister of Defence of the United Arab Emirates and Ruler of Dubai in our Géant hypermarket in Al Khawaneej. @Geantuae @GMGVoice pic.twitter.com/wypIubj48S
— Mohammad A. Baker (@MAB_GMG) March 8, 2023
ദുബായ് ഭരണാധികാരി കടകളിൽ അനൗദ്യോഗിക സന്ദർശനം നടത്തുന്നത് ആദ്യമായല്ല. കഴിഞ്ഞ വർഷം ഏപ്രിലിൽ സമാനമായി മറ്റൊരു സൂപ്പർ മാർക്കറ്റും അദ്ദേഹം സന്ദർശിച്ചിരുന്നു. യൂണിയൻ കോപ് സൂപ്പർമാർക്കറ്റ് സന്ദർശിച്ച് വിലവിവരങ്ങളും സാധനങ്ങളുമെല്ലാം പരിശോധിച്ചാണ് ഭരണാധികാരി അന്ന് മടങ്ങിപ്പോയത്.