ദുബായ്: യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎഇ സന്ദർശനത്തിനിടെ കഴിഞ്ഞ ദിവസം ദുബായിൽ വച്ച് കണ്ടുമുട്ടിയപ്പോൾ ആണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തിയത്.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നിരന്തര പരിശ്രമമാണ് ദുബായിയെ ആഗോള സമ്പദ്വ്യവസ്ഥയുടെയും വാണിജ്യത്തിൻ്റെയും സാങ്കേതികവിദ്യയുടെയും പ്രഭവകേന്ദ്രമാക്കി മാറ്റിയത്. കൊവിഡ് മഹാമാരിയെ ദുബായ് അതിജീവിച്ചതും ദുബായ് എക്സ്പോ 2020, COP28 കാലാവസ്ഥാ ഉച്ചക്കോടി തുടങ്ങിയ പരിപാടികളും സമ്മേളനങ്ങളും ആയാലും ശരി ഇവയെല്ലാം ഷെയ്ഖ് മുഹമ്മദിൻ്റെ നേതൃപാടവത്തിന് ഉദാഹരണങ്ങളാണ്. കോപ് 28 ഉച്ചകോടിയുടെ വിജയത്തിൽ ഞാൻ അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിക്കുന്നു – പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്കിനെ അദ്ദേഹം “എൻ്റെ സഹോദരൻ” എന്ന് വിളിച്ചിരുന്ന യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിനെയും അദ്ദേഹം പ്രശംസിച്ചു. അദ്ദേഹം പറഞ്ഞു.
നേരത്തെ യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദിനേയും പ്രധാനമന്ത്രി പുകഴ്ത്തി സംസാരിച്ചിരുന്നു. എൻ്റെ സഹോദരൻ എന്നാണ് യുഎഇ പ്രസിഡൻ്റിനെ മോദി വിശേഷിപ്പിച്ചത്. യുഎഇയിലേക്ക് എത്തുമ്പോൾ സ്വന്തം കുടുംബത്തിലെത്തിയത് പോലെയാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും മോദി പറഞ്ഞിരുന്നു. “അദ്ദേഹം ഒരു ദീർഘവീക്ഷണമുള്ള നേതാവ് മാത്രമല്ല, നിശ്ചയദാർഢ്യവും പ്രതിബദ്ധതയുമുള്ളൊരു നേതാവ് കൂടിയാണ് ” – മോദി പറഞ്ഞു.
2024ലെ ലോക ഗവൺമെൻ്റ് ഉച്ചകോടിയുടെ (ഡബ്ല്യുജിഎസ്) അവസാന ദിനത്തിൽ ഇന്ത്യ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. പ്രസംഗത്തിൽ രാഷ്ട്രങ്ങൾ തമ്മിലുള്ള സാഹോദര്യത്തിൻ്റെയും സഹകരണത്തിൻ്റെയും പ്രാധാന്യം ഇന്ത്യൻ പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. “നമുക്കെല്ലാവർക്കും ഭരണത്തിൽ അനുഭവപരിചയമുണ്ട് നമുക്ക് പരസ്പരം പഠിക്കാനും സഹകരിക്കാനും സാധിക്കണം.
രാജ്യങ്ങൾ തങ്ങളുടെ വിഭവങ്ങളും കഴിവുകളും പങ്കിടേണ്ടത് പ്രധാനമാണ്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിനും ക്രിപ്റ്റോകറൻസിക്കും വേണ്ടിയുള്ള ഒരു ആഗോള പ്രോട്ടോക്കോൾ നമുക്ക് ഉണ്ടായിരിക്കണം. ഇതിനായി നമ്മൾ ഒരുമിച്ച് പ്രവർത്തിക്കണം. സാർവത്രിക സാഹോദര്യം ശക്തിപ്പെടുത്തണം. അതുകൊണ്ടാണ് ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന നയം ഞാൻ മുന്നോട്ട് വയ്ക്കുന്നത്.
ലോക ഗവൺമെൻ്റ് ഉച്ചകോടിയിലേക്ക് തന്നെ ക്ഷണിച്ചതിന് യുഎഇ നേതാക്കൾക്ക് മോദി നന്ദി പറഞ്ഞു. “രണ്ടാം തവണയും ഇവിടെ സംസാരിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു,” അദ്ദേഹം പറഞ്ഞു. “ഈ ഉച്ചകോടി സമാന ചിന്താധാരയുള്ള രാജ്യങ്ങൾക്ക് ഒത്തുചേരാനുള്ള ഒരവസരമാണ്.”
A gesture I will always cherish!
During our meeting today, @HHShkMohd presented me with a copy of his book and a personalised message. Generations to come will be inspired by his life and outstanding work. His dedication to Dubai’s growth and vision for our planet are… pic.twitter.com/iS2NkM6NMv
— Narendra Modi (@narendramodi) February 14, 2024