റിയാദ്: ഒമാൻ ഒഴികെ മറ്റു ജിസിസി രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം. വിശുദ്ധ റമദാൻ മാസത്തിൻ്റെ ആരംഭം കുറിക്കുന്ന മാസപ്പിറവി ഞായറാഴ്ച വൈകുന്നേരം സൗദി അറേബ്യയിൽ കണ്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും ഇക്കാര്യം അധികൃതർ സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ ഇന്ന് മാർച്ച് 10, ശഅബാൻ മാസത്തിൻ്റെ അവസാന ദിവസമായി കണക്കാക്കി മാർച്ച് 11 തിങ്കളാഴ്ച റമദാൻ ഒന്നായി കണക്കാക്കും.
മാസങ്ങൾ 29 അല്ലെങ്കിൽ 30 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചന്ദ്ര ഇസ്ലാമിക കലണ്ടർ നിർണ്ണയിച്ച റമദാൻ ചാന്ദ്രദർശനത്തെ അടിസ്ഥാനമാക്കി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നതാണ് റമദാൻ മാസം അതിനാൽ വർഷ കലണ്ടറിൽ റമദാൻ പ്രത്യേക ദിവസങ്ങളിൽ സജ്ജീകരിച്ചിട്ടില്ല.
വിശുദ്ധ റമദാൻ മാസത്തിൻ്റെ വരവറിയിക്കുന്ന മാസപ്പിറവി ദൃശ്യമായാൽ റിപ്പോർട്ട് ചെയ്യണമെന്ന് നേരത്തെ സൗദി അറേബ്യയിൽ പൊതുഅറിയിപ്പ് നൽകിയിരുന്നു. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലറുകൾ വഴിയോ ചന്ദ്രക്കല കാണുന്നവർ അടുത്തുള്ള കോടതിയിൽ റിപ്പോർട്ട് ചെയ്യാനും നിരീക്ഷണം രേഖപ്പെടുത്താനും സുപ്രീം കോടതി ആഹ്വാനം ചെയ്തു. അതേസമയം ഒമാൻ, ഓസ്ട്രേലിയ, മലേഷ്യ, ഫിലിപ്പൈൻസ്, ബ്രൂണെ എന്നിവയുൾപ്പെടെ മറ്റ് നിരവധി രാജ്യങ്ങൾ മാർച്ച് 12 റമദാനിൻ്റെ തുടക്കമായി പ്രഖ്യാപിച്ചു.