ഷാർജയിൽ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നു. 2024 ജനുവരി 1 മുതലാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുക. പകരം ഉപയോഗിക്കാൻ പരിസ്ഥിതി സൗഹൃദ ബദലുകൾ നൽകാൻ എമിറേറ്റ് എക്സിക്യുട്ടീവ് കൗൺസിൽ തീരുമാനിച്ചു.
2024 ജനുവരി 1 മുതൽ എമിറേറ്റിൽ പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാനോ വിൽക്കാനോ ഉൽപ്പാദിപ്പിക്കാനോ പാടുള്ളതല്ല. നിരോധനം നടപ്പാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കാനുള്ള ചുമതല നഗരസഭാകാര്യ വകുപ്പിനാണ്. പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നതിനും പകരം സംവിധാനം ഉപയോഗിക്കുന്നതിനും ജനങ്ങൾക്ക് ബോധവൽക്കരണം നൽകും.
2024ലെ നിരോധനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി 2022 ഒക്ടോബർ 1 മുതൽ എമിറേറ്റ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗിന് 25 ഫിൽ താരിഫ് ഏർപ്പെടുത്തും.