ഷാർജ കുട്ടികളുടെ പുസ്തകോത്സവത്തിൽ പുസ്തകങ്ങൾ വാങ്ങാനായി ഷാർജ ഭരണാധികാരി നൽകിയത് 25 ലക്ഷം ദിർഹത്തിന്റെ സംഭാവന.
പുസ്തകോത്സവത്തിൽ പങ്കെടുക്കുന്ന പ്രസാധകർക്ക് പ്രോത്സാഹനമായാണ് 25 ലക്ഷം ദിർഹംസ്(5 .5 കോടി രൂപ ) ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നൽകിയത്. പുസ്തകങ്ങൾ ഷാർജ ലൈബ്രറിയ്ക്ക് നൽകും.
എല്ലാ വർഷവും കുട്ടികളുടെ വായനോത്സവത്തിലും അന്താരാഷ്ട്ര പുസ്തകോത്സവത്തിലും സംഭാവനകൾ നൽകാറുണ്ടെങ്കിലും ഇത്തവണ പുസ്തകങ്ങൾ തന്നെയാണ് സംഭാവന നൽകുന്നത്. 16 രാജ്യങ്ങളിൽ നിന്നും 141 അറബ്,അന്തർദേശീയ പ്രസാധകരാണ് ബാല സാഹിത്യത്തിലെ ഏറ്റവും പുതിയ കൃതികൾ പ്രദർശിപ്പിക്കാനായി ഇത്തവണ ഷാർജ വായനോത്സവത്തിൽ പങ്കാളികളാകുന്നത്.