ഷാർജ: അറിവിന്റെ അക്ഷയഖനിയായി ഷാർജയിൽ കുട്ടികളുടെ വായനോത്സവം തുടങ്ങി. യുഎഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുൽത്താൻ അൽ ഖാസിമി ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. ‘ട്രെയിൻ യുവർ ബ്രെയിൻ’ എന്നതാണ് ഈ വർഷത്തെ പ്രമേയം.
ലോകമെമ്പാടുമുള്ള 141 പ്രസാധകരാണ് പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നത്.66 രാജ്യങ്ങളിൽ നിന്ന് 512 അതിഥികളും മേളയിൽ പങ്കെടുക്കും. 1,658 ശിൽപശാലകളും മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.വായനയിലൂടെ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് പിടിച്ചു നടത്തുകയാണ് മേളയുടെ ലക്ഷ്യം.
12 ദിവസം നീണ്ട് നിൽക്കുന്ന ബുക്ക് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം ഷാർജ ബുക്ക് അതോറിറ്റി ഒരുക്കുന്ന ആനിമേഷൻ കോൺഫറൻസ് ആണ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ശിൽപ ശാലകളും നടക്കും. നാടകങ്ങൾ, സംഗീത പരിപാടികൾ,അക്രോബാറ്റ് എന്നിവയും വായനോത്സവത്തിൽ സംഘടിപ്പിക്കും