താനൂരില്‍ മതില് ഇടിഞ്ഞു വീണ് മൂന്നു വയസുകാരന് മരിച്ചു. കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ചുറ്റുമതില്‍ ഇടിഞ്ഞ് കുഞ്ഞിന്റെ ദേഹത്ത് വീണത്.
കാരാട് സ്വദേശി പഴയവളപ്പില്‍ ഫസലുവിന്റെ മകന് ഫര്സീന് ഇശല്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം.
അപകടസമയത്ത് കുഞ്ഞിന്റെ അമ്മയും വീട്ടുകാരും കുട്ടിക്ക് സമീപം ഉണ്ടായിരുന്നു. തലേന്ന് പെയ്ത ശക്തമായ മഴയില്‍ മതില് കുതിര്‍ന്നിരുന്നതാണ് അപകടത്തിന് കാരണമായത്. ചെറിയ വിള്ളലുണ്ടായിരുന്ന മതിലാണ് ഇടിഞ്ഞു വീണതെന്ന് നാട്ടുകാര്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല.