ഷാർജ രാജ്യാന്തര പുസ്തകമേളക്ക് ആവേശം പകരാൻ ബോളിവുഡ് താരം ഷാരൂഖ് ഖാന് ഇന്നെത്തും. ഷാർജ എക്സ്പോ സെന്ററിലെ ബാള്‍റൂമില്‍ വൈകിട്ട് ആറിന് ഷാരൂഖ് ഖാൻ ആരാധകരുമായി സംവദിക്കും. യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രിയ താരത്തെ കാണാൻ നിരവധി ആളുകൾ എത്തും.
ഗൾഫ് രാജ്യങ്ങളിൽ നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇത്തവണ ഷാര്‍ജ പുസ്തകമേളയില്‍ എത്തുന്ന ഏക താരമാണ് ഷാരൂഖ് ഖാന്. പുസ്തകങ്ങളെ ഏറെ സ്നേഹിക്കുന്ന അദ്ദേഹം തന്റെ വായനാ അനുഭവങ്ങൾ പങ്കുവെക്കും. ഷാറുഖ് ഖാനെ കാണാൻ ആരാധകരുടെ തിരക്കുണ്ടാവും എന്നതിനാൽ പരിപാടിയിൽ നേരത്തെ എത്തി ബാൾ റൂമില്‍ ഇടം പിടിക്കാന്‍ അധികൃതരുടെ നിർദേശമുണ്ട്.