ഇന്ത്യൻ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ കൊട്ടാരത്തിനായി നെയ്ത മുഗൾ പശ്മിന പരവതാനി ലേലത്തിൽ വയ്ക്കുന്നു. ഒക്ടോബർ 27 ന് ലണ്ടനിലെ ബ്രിട്ടീഷ് ലേല സ്ഥാപനമായ ക്രിസ്റ്റീസ് ആണ് ലേലം ചെയ്യുന്നത്. ഇന്ത്യൻ കാർപെറ്റ്സ് ഓഫ് ദ ഇറ എന്നപ്രദർശനത്തിനിടെ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയത്തിലാണ് പരവതാനി അവസാനമായി പ്രദർശിപ്പിച്ചത്. ഏകദേശം 3.7 മില്യൺ ഡോളർ (13.59 ദിർഹം) ലേലത്തിൽ ലഭിക്കുമെന്ന് കണക്കാക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
പരവതാനി ചതുരാകൃതിയിലുള്ളതാണ്. എന്നാൽ 4.4 മീറ്ററുള്ള പരവതാനിയുടെ നീളം എട്ടടിയായി കുറച്ചിട്ടുണ്ട്. 17ാം നൂറ്റാണ്ടിലെയും 19ാം നൂറ്റാണ്ടിലെയും ഫ്രഞ്ച് ഇമ്പ്രഷനിസ്റ്റ് ചിത്രകാരന്മാരുടെ മാസ്റ്റർ പീസുകൾക്കും മുൻപുള്ളതാണ് പരവതാനിയിലെ ഇന്ത്യൻ നെയ്ത്ത്. കൂടാതെ ഷാജഹാന്റെ പിതാവ് ജഹാംഗീറിന്റെ കശ്മീർ സന്ദർശനം മുതൽ ഇന്ത്യൻ കലയിലെ പുഷ്പ ശൈലിയിലെ പേർഷ്യൻ സ്വാധീനവും പരവതാനിയിൽ കാണാൻ കഴിയും.
മറ്റു പല രാജ്യങ്ങളുടെ ചരിത്രപ്രാധാന്യമർഹിക്കുന്ന വസ്തുക്കളും ലേലത്തിൽ വയ്ക്കുന്നുണ്ട്. കോഹിനൂർ രത്നം സ്വന്തമാക്കാൻ കഴിയാത്ത ഇന്ത്യക്കാർക്ക് ഷാജഹാന്റെ പരവതാനി സ്വന്തമാക്കാനുള്ള അവസരമാണിതെന്ന് ക്രിസ്റ്റീസ് ഓറിയെന്റൽ റഗ്സ് ആൻഡ് കാർപെറ്റ്സ് വിഭാഗം മേധാവി ലൂയിസ് ബ്രോഡ്ഹർസ്റ്റ് പറഞ്ഞു.