കോഴിക്കോട് തൊട്ടില്‍പ്പാലത്ത് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. പെണ്‍കുട്ടിയെ കണ്ടെത്തിയത് വിവസ്ത്രയാക്കി കെട്ടിയിട്ട നിലയാണ്.
ഇന്ന് രാവിലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു വീട്ടില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചു. ഈ വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
വീടിനകത്ത് നിന്ന് ലഹരി വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.ഒരാളാണ് തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. പ്രതി ലഹരിക്കടിമയാണെന്നും സ്ഥിരമായി എംഡിഎംഎ ഉപയോഗിക്കുന്ന ആളാണെന്നും പൊലീസ് പറയുന്നു.
പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. പെണ്‍കുട്ടിയുടെ മാനസികാവസ്ഥ കണക്കിലെടുത്താണ് മൊഴി എടുക്കാത്തത്.