ഇറ്റലിയിലെ ഇഷിയയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഏഴ് ആയി. നവജാതശിശു അടക്കമുള്ളവർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കാണാതായ അഞ്ച് പേർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
പ്രദേശത്ത് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷഷ്ടമാണുണ്ടായത്. പത്തോളം കെട്ടിടങ്ങൾ തകർന്നു വീഴുകയും നിരവധി വാഹനങ്ങൾ കടലിലേക്ക് ഒഴുകിപ്പോയതായും റിപ്പോർട്ടുകളുണ്ട്. അഗ്നിശമനസേനയും തീരസംരക്ഷണസേനയും രക്ഷാപ്രവർത്തനം തുടരുകയാണ്.
പ്രതികൂല കാലാവസ്ഥ മൂലം തുടക്കത്തിൽ ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല. ജനവാസ മേഖലയായ ഇഷിയയിൽ തീരമേഖലയോട് ചേർന്ന് പർവതങ്ങളും ഉണ്ട്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണിത്.