വേൾഡ് മലയാളി കൗൺസിലിന്റെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റ് റീജിയണൽ കായിക മേളയ്ക്ക് തുടക്കമായി അലൈൻ ഇന്ത്യ സോഷ്യൽ സെന്ററിൽ വച്ച് ഗ്ലോബൽ ചെയർമാൻ ശ്രീ ജോണി കുരുവിളയും ഗ്ലോബൽ വൈസ് ചെയർമാൻ ശ്രീ. വർഗീസ് പനയക്കലും ചേർന്ന് കായികമേളയുടെ പതിമൂന്ന് പ്രോവിൻസ് പതാകകൾ കായികമേള ജനറൽ കൺവീനർ ശ്രീ. സി.യു.മത്തായി, റീജിയണൽ പ്രസിഡന്റ് ശ്രീ. വിനീഷ് മോഹൻ, ചെയർമാൻ സന്തോഷ് കേട്ടേത്ത്, സെക്രട്ടറി ശ്രീ. രാജീവ് കുമാർ, ട്രഷറർ ശ്രീ. ജൂഡിൻ ഫെർണാണ്ടസ് എന്നിവർക്ക് കൈമാറി ഉത്ഘാടനം നിർവ്വഹിച്ചു. ഉത്ഘാടന പ്രസംഗത്തിൽ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയണിന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ ഗ്ലോബൽ ചെയർമാൻ കുരുവിള അഭിനന്ദിച്ചു.
തുടർന്ന് അലൈൻ ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ശ്രീ.ജിമ്മി, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റുമാരായ ശ്രീ. ചാൾസ് പോൾ, ശ്രീ. ഷാഹുൽ ഹമീദ് എന്നിവർ ചേർന്ന് ആദ്യ പതാക അലൈൻ പ്രോവിൻസ് പ്രസിഡന്റ് ശ്രീമതി. ജാനറ്റ് വർഗ്ഗീസിന് കൈമാറി. ഈ വരുന്ന ജനുവരി 28ന് ലോകോത്തര നിലവാരത്തിലുളള ദുബായിലെ ഡന്യൂബ് സ്പോർട്സ് വേൾഡിലാണ് കായികമേള സംഘടിപ്പിച്ചിരിക്കുന്നത്. ഡബ്ല്യു എം സി ഗ്ലോബൽ അംമ്പാസിഡർ ശ്രീ. ഐസക് ജോൺ പട്ടാണി പറമ്പിലിന്റേയും ഗ്ലോബൽ, റീജിയണൽ ഭാരവാഹികളുടെയും നേതൃത്വത്തിൽ വിവിധ പ്രൊവിൻസുകളിലേക്കുള്ള കായികമേളയുടെ പതാകജാഥയ്ക്ക് നാളെ അബുദാബിയിൽ തുടക്കമാകും.
അലൈൻ ഇന്ത്യ സോഷ്യൽ സെന്ററിൽ പതാക കൈമാറ്റ ചടങ്ങിനോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ശ്രീ വിനീഷ് മോഹൻ അദ്യക്ഷത വഹിച്ചു ചെയർമാൻ ശ്രീ.സന്തോഷ് കേട്ടേത്ത് റീജിയണൽ പ്രവർത്തനങ്ങളെ വിലയിരുത്തി. വേൾഡ് മലയാളി കൗൺസിൽ നേതാക്കളായ വർഗീസ് പനക്കൽ, ചാൾസ് പോൾ, ഷാഹുൽ ഹമീദ്, സി.യു.മത്തായി,മൂസകോയ, റാണി ലിജേഷ് , റോഷൻ, ജാനറ്റ് വർഗീസ്, ജൂഡിൻ ഫെർണാണ്ടസ്, ബിജുകുമാർ, ചാക്കോ ഊലക്കാടൻ, ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ജിമ്മി, സെക്രട്ടറി മണികണ്ഠൻ എന്നിവർ സംസാരിച്ചു. അലൈൻ പ്രൊവിൻസ് സെക്രട്ടറി സോണി ലാൽ സ്വാഗതവും മിഡിൽ ഈസ്റ്റ് സെക്രട്ടറി രാജീവ് കുമാർ നന്ദിയും രേഖപ്പെടുത്തി.