എസ്എഫ്ഐ പ്രതിഷേധങ്ങള്‍ക്കിടെ കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗം അവസാനിച്ചു. ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തവരെ എസ്എഫ്ഐ തടഞ്ഞു. ഇവരില്ലാതെയാണ് പ്രതിഷേധം നടന്നത്.
ഹോളിലേക്ക് കയറാനുള്ള രണ്ട് വഴികളും തടഞ്ഞുകൊണ്ടായിരുന്നു എസ് എഫ് ഐ പ്രതിഷേധം. ബിജെപി അനുകൂലികളാണെന്നതിനാലാണ് അഞ്ച് അംഗങ്ങളെ തടഞ്ഞത്.
അതേസമയം യുഡിഎഫ് പ്രതിനിധികളായ സെനറ്റ് മെമ്പര്‍മാരെ കടത്തിവിട്ടു. സെനറ്റ് ഹാളിന് പുറത്ത് എസ് എഫ്ഐക്കാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
ഗവര്‍ണര്‍ നോമിനേറ്റ് ചെയ്ത ഒന്‍പത് സംഘപരിവാര്‍ അംഗങ്ങളെ തടയുമെന്ന് എസ്.എഫ്.ഐ നേരത്തെ തന്നെ അറിയിച്ചിരുന്നു.
ഇതുവരെയും ഒരു സംഘപരിവാര്‍ അനുകൂലിയും കേരളത്തിലെ സര്‍വകലാശാലകളിലെ സെനറ്റില്‍ എത്തിയിട്ടില്ല. അതുകൊണ്ട് ഗവര്‍ണറെ ഉപയോഗിച്ച് ഇവരെ കയറ്റാന്‍ ശ്രമിക്കുന്നതെന്നാണ് എസ്എഫ്ഐ അറിയിച്ചത്.