ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വനിതയെന്ന നേട്ടം സ്വന്തമാക്കി പോപ് താരം സെലീന ഗോമസ്. മാർച്ച് 18 ന്, പോപ്പ് താരം കൈലി ജെന്നറെ മറികടന്നാണ് സെലീന റെക്കോഡ് നേടിയത്. ശനിയാഴ്ച വരെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന സ്ത്രീ എന്ന റെക്കോഡ് ജെന്നറിനായിരുന്നു. ഫുട്ബോൾ താരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പിന്തള്ളിയാണ് സെലീന ഈ നേട്ടം സ്വന്തമാക്കിയത്. 401 ദശലക്ഷം ഫോളോവേഴ്സ് ആണ് നിലവിൽ സെലീനയ്ക്കുള്ളത്.
റൊണാൾഡോയ്ക്ക് 562 ദശലക്ഷം ഫോളോവേഴ്സും മെസിക്ക് 442 ദശലക്ഷം ഫോളോവേഴ്സുമാണുള്ളത്. സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് സെലീന ഗോമസ്. സെലീന പങ്കുവയ്ക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും ചര്‍ച്ചയാകാറുണ്ട്. 1992 ജൂലൈ 22ന് ജനിച്ച സെലീന, നന്നേ ചെറു പ്രായത്തിൽ തന്നെ സംഗീതജീവിതം ആരംഭിച്ചു. മികച്ച അഭിനേത്രികൂടിയാണ്.
കെയ്ലി ജെന്നറുടെ റെക്കോർഡ് മറികടന്നാണ് സെലീന ഏറ്റവുമധികം ആളുകൾ പിന്തുടരുന്ന വനിതയെന്ന ഖ്യാതി സ്വന്തമാക്കിയത്. 382 ദശലക്ഷം ഫോളോവേഴ്സാണ് കെയ്ലി ജെന്നറിനുള്ളത്. അരിയാന ഗ്രാൻഡെ, കിം കർദാഷിയാൻ, ബിയോൺസ്, ക്ലോവി കർദാഷിയാൻ എന്നിവരാണ് പട്ടികയിലെ ആദ്യ പത്തിലുള്ള മറ്റു വനിതകൾ. 249 ദശലക്ഷം ഫോളോവേഴ്സുമായി പോപ് താരം ടെയ്ലർ സ്വിഫ്റ്റ് പതിനഞ്ചാം സ്ഥാനത്തുണ്ട്.