ഇ ഡി (എൻഫോഴ്സ്മെന്റ് ഡയറക്ടർ) യുടെ കാലാവധി മൂന്നാം തവണയും നീട്ടിയ കേന്ദ്ര സർക്കാർ നടപടി റദ്ധാക്കി സുപ്രീം കോടതി. കോടതി വിധി പ്രകാരം നിലവിലെ ഡയറക്ടർ ആയ സഞ്ജയ് കുമാർ മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാം. എന്നാൽ പുതിയ ഇഡി യെ 15 ദിവസത്തിനകം നിയമിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. .
2018 ലായിരുന്നു സഞ്ജയ് മിശ്രയെ ഇഡി യായി നിയമിക്കുന്നത്. 2 വർഷത്തേക്കുള്ള നിയമനമായിരുന്നെങ്കിലും പിന്നീട് പലതവണ കാലാവധി നീട്ടുകയും ചെയ്തു. 2021 സെപ്റ്റംബറിൽ ഇനി കാലാവധി നീട്ടാനാകില്ലയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ അതേ വർഷം നവംബറിൽ കേന്ദ്ര വിജിലൻസ് കമ്മീഷൻ ഓർഡിനൻസിൽ ഭേദഗതി കൊണ്ടു വന്നു. ഇതനുസരിച്ച് 5 വർഷം കൂടി കാലാവധി നീട്ടാം. എന്നാൽ ഈ ഭേദഗതി നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി നിയമിച്ച അമിക്യസ് ക്യൂറി കെ.വി വിശ്വനാഥൻ ചൂണ്ടിക്കാട്ടിയിരുന്നു.