സൗദി അറേബ്യയിലെ താമസക്കാർക്ക് രണ്ട് നിബന്ധനകളോടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്പോർട്ട് (ജവാസത്ത്) അറിയിച്ചു.
തങ്ങളുടെ ഡിജിറ്റൽ ഐഡി ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ താമസക്കാർക്ക് വിസയും മതിയായ യാത്രാ രേഖയും വേണം. കൂടാതെ യാത്ര ചെയ്യുന്ന രാജ്യത്തിന്റെ വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും നിബന്ധനയിൽ പറയുന്നു.
പാസ്പോർട്ട് കൊണ്ടുവരുമ്പോൾ ഇലക്ട്രോണിക് ഐഡന്റിറ്റിയുമായി ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് ഒരു ഗുണഭോക്താവ് ചോദിച്ചതിന് മറുപടിയായാണ് ജവാസാത്തിന്റെ വിശദീകരണം.