സൗദിയിൽ ഖുന്ഫുദയിൽ മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ മൂന്നു കുട്ടികള്‍ മുങ്ങി മരിച്ചു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടം. ബന്ധുക്കളായ അഞ്ചു കുട്ടികള്‍ വെള്ളക്കുഴിയില്‍ കളിക്കുന്നതിനിടെ മൂന്നു പേര് മുങ്ങി മരിക്കുകയായിരുന്നു. രണ്ടു പേര് രക്ഷപ്പെട്ടു. ഒൻപതിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
മക്ക കുദയ് ജില്ലയിൽ മലവെള്ളപ്പാച്ചിലില്‍ പെട്ട് മ്യാൻമർ സ്വദേശിയും മരിച്ചു. കുദയ് ജില്ലയിലെ ഖുമൈം ഗലിയിലാണ് ഇയാൾ ഒഴുക്കില്‍ പെട്ടത്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഡ്രെയിനേജിലേക്ക് പതിച്ച മ്യാൻമർ സ്വദേശിയെ കാണാതാവുകയായിരുന്നു. അപകട സ്ഥലത്തു നിന്ന് 13 കിലോമീറ്റര്‍ മാറി ദക്ഷിണ മക്കയിലെ അല്ഉകൈശിയ ജില്ലയിലാണ് ഇയാളുടെ മൃതദേഹം സിവില്‍ ഡിഫന്‍സ് കണ്ടെത്തിയത്.