എം.ടി വാസുദേവൻ നായർ എന്ന കഥാപുരുഷൻ താൻ എഴുതുന്ന അക്ഷരങ്ങൾക്കപ്പുറം ജീവിതത്തിലും കടുത്ത നിലപാടുകൾ സൂക്ഷിച്ച വ്യക്തിത്വമായിരുന്നു. ജീവിതത്തിലെ ആദർശങ്ങൾ തിരിച്ചറിവുകളെല്ലാം ആരുടെ മുന്നിലും ഏത് സദസിലും മുൻപിൻ നോക്കാതെ ധൈര്യം കാണിച്ച സാഹിത്യകാരൻ. ഒരിക്കൽ മമ്മൂട്ടി എം ടിയുടെ നിലപാടിനെ കുറിച്ച് പറഞ്ഞതിങ്ങനെ… പയ്യമ്പിളളി ചന്തുവെന്ന എം ടിയുടെ രചന വടക്കൻ വീരഗാഥക്കും ,പഴശ്ശിരാജയ്ക്കും ശേഷം തന്നെ നായകനാക്കി സിനിമയാക്കാൻ സംവിധായകൻ ഹരിഹരൻ തീരുമാനിച്ചിരുന്നു.എന്നാൽ കഥയുടെ അവസാനം ബ്രിട്ടീഷ്ക്കാരുടെ കൈയ്യിൽ നിന്നും അധികാരം തിരിച്ച് പിടിക്കുന്ന പയ്യമ്പിളളി ചന്തു, രാജഭരണം പുനസ്ഥാപിക്കാനാണ് ശ്രമിക്കുന്നത് എന്നാൽ അങ്ങനൊരു ക്ലെമാക്സ് തന്റെ രചനയിൽ സിനിമയാകുന്നത് എം ടിക്ക് ഇഷ്ടമല്ലാതെ ആ സിനിമ ഉപേക്ഷിക്കുകയായിരുന്നുവെന്ന്. സിനമയിൽ മാത്രമല്ലായിരുന്നു ആ നിലപാട് കഴിഞ്ഞ വർഷം നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മുഖ്യാതിഥിയായെത്തിയ എം ടി മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നേതൃപൂജയെയും അധികാരത്തിലെ വഴിതെറ്റലിനെയും കുറിച്ച് എഴുതി തയ്യാറാക്കിയ പ്രസംഗം വായിച്ചു.എംടിയുടെ പ്രസംഗം കഴിഞ്ഞയുടനെതന്നെ സംഭവം വിവാദമാകുമെന്നു സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര വകുപ്പിനു റിപ്പോർട്ട് നൽകിയിരുന്നു. പ്രസംഗം മാധ്യമങ്ങൾ ഏറ്റുപിടിക്കുകയും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകാൻ സ്പെഷൽ ബ്രാഞ്ചിന് ആഭ്യന്തര വകുപ്പിലെ ഉന്നതൻ നിർദേശം നൽകിയത്.
ബാഹ്യ ഇടപെടൽ ഇല്ലെന്നും, മാത്രമല്ല പഴയ ലേഖനം എംടി ആവർത്തിക്കുകയാണ് ചെയ്തതെന്നും റിപ്പോർട്ട് ചെയ്ത രഹസ്യാന്വേഷണ സംഘം അതു സാധൂകരിക്കാൻ ലേഖനം പ്രസിദ്ധീകരിച്ച പഴയ പുസ്തകവും സംഘടിപ്പിച്ചു.സാഹിത്യത്തിലൂടെ മാത്രമല്ല,മറിച്ച് തന്റെ ജീവിതം തന്നെ മറ്റുളളവർക്ക് വായിച്ച് പഠിക്കാൻ പറ്റുന്ന പുസ്തകമാക്കി മാറ്റുകയായിരുന്നു എം ടി വാസുദേവൻ നായർ എന്ന കഥാപുരുഷൻ.