സൗദിയിൽ പകർച്ച പനി പ്രതിരോധത്തിന്റെ ഭാഗമായി എല്ലാരും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. വാക്സീൻ എടുക്കുന്നതിനു പുറമേ ആളുകൾ അവരുടെ കണ്ണുകളിലും വായിലും നേരിട്ട് തൊടുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം പറഞ്ഞു.
എല്ലാ സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കുകയും കൈ കഴുകുകയും തുമ്മുമ്പോൾ തൂവാല ഉപയോഗിക്കാനും മന്ത്രാലയം നിർദേശിച്ചു. വിറയലും ശരീരം വിയർക്കലും 38 ഡിഗ്രിയിൽ കൂടുതലുള്ള ഉയർന്ന താപനിലയുമാണ് പകർച്ച പനി പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങൾ. ഇതിന് പുറമേ, പേശി വേദന, തലവേദന, തൊണ്ടവേദന, തുടർച്ചയായ ചുമ, വരൾച്ച, മൂക്കൊലിപ്പ് എന്നിവയും ഇതിനൊപ്പം ഉണ്ടാകും.