മിഡിൽ ഈസ്റ്റിലെ സിന്തറ്റിക് മയക്കുമരുന്നിൻ്റെ ഉപഭോഗം വർധിക്കുവെന്ന മുന്നറിയിപ്പുമായി സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ. ന്യൂയോർക്കിലെ യുഎൻ ജനറൽ അസംബ്ലിയിൽ സംസാരിക്കുമ്പോൾ ആണ് മയക്കുമരുന്ന് വിപത്തിനെതിരെ സൗദി വിദേശകാര്യ മന്ത്രി ഗൗരവകരമായ പ്രസ്താവന നടത്തി.
ഭരണസ്ഥിരതയും അരാജകത്വവും നിലനിൽക്കുന്ന രാജ്യങ്ങളിൽ മയക്കുമരുന്നുകളും രാസലഹരിയും വ്യാപാരം ചെയ്യപ്പെടുന്ന നിലയാണ്. സൗദ്ദി അടങ്ങുന്ന മേഖലയിലും ലഹരി വ്യാപാരം ശക്തിപ്പെട്ടിരിക്കുകയാണ്. സിന്തറ്റിക് മരുന്നുകളുടെ വലിയ തോതിലുള്ള ഉപഭോഗമാണ് ഈ കാലഘട്ടത്തിലുണ്ടായിരിക്കുന്നത്. സമൂഹത്തിലടക്കം ഗുരുതരമായ പാർശ്വഫലങ്ങളാണ് ഇതിനെതിരെ ഉണ്ടാവുന്നത്. ഈ വിഷയത്തിൽ വളരെ ശക്തമായ ഇടപെടലാണ് ഇപ്പോൾ ഞങ്ങൾ നടത്തി വരുന്നത് – ഫൈസൽ രാജകുമാരൻ വ്യക്തമാക്കി.
സൗദി അറേബ്യയിൽ അനധികൃത മയക്കുമരുന്ന് ഉൽപ്പാദനത്തിനും പ്രചാരത്തിനും എതിരെ ഞങ്ങൾ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്, കഴിഞ്ഞ വർഷങ്ങളിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ആളുകളെ അറസ്റ്റുചെയ്തിട്ടുണ്ട്. സിന്തറ്റിക് മരുന്നുകളുടെ നോൺ-മെഡിക്കൽ ഉപഭോഗം ആശങ്കപ്പെടുത്തുന്നതാണെന്നും ഫൈസൽ രാജകുമാരൻ പറഞ്ഞു.