ആറ് മേഖലകളില്‍ കൂടി സൗദി സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങുന്നു. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഓരോ തൊഴിലാളി മേഖലകളിലും സൗദി തൊഴിലാളികൾ അവരുടെ ആരോഗ്യ സ്പെഷ്യാലിറ്റികളിൽ അക്രഡിറ്റേഷൻ നേടിയിരിക്കണം. ഡിസംബർ 17 മുതൽ നിയമം പ്രാബല്യത്തിലെത്തുമെന്ന് സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ 100 ശതമാനം സൗദിവൽക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. ലീഡർഷിപ്പ്, സൂപർവൈസറി എന്നീ പോസ്റ്റുകളായിരിക്കും സൗദിവത്ക്കരണത്തിനു വിധേയമാകുക. അതേസമയം ഒപ്റ്റിക്കൽ മേഖലയിലെ നാലോ അതിലധികമോ തൊഴിലാളികളുള്ള സ്വകാര്യ മേഖല സ്ഥാപനങ്ങളിൽ മുതൽ 50 ശതമാനം ജോലികൾ സൗദിവൽക്കരിക്കും. 2023 മാർച്ച് 18 മുതലായിരിക്കും പദ്ധതി നടപ്പിലാക്കുക. മെഡിക്കൽ ഒപ്റ്റിഷ്യൻ, ഒപ്റ്റിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നീ വിഭാഗങ്ങളും ഇതില്‍ ഉൾപ്പെടും. അതേസമയം പുതിയ നീക്കം ആയിരം സൗദി പൗരന്മാര്ക്ക് തൊഴിലവസരം ഒരുക്കുമെന്നാണ് വിലയിരുത്തുന്നത്.
പദ്ധതി ലക്ഷ്യമിടുന്ന തൊഴിലുകളിൽ സൗദിവൽക്കരണം കണക്കാക്കുന്നതിനുള്ള കുറഞ്ഞ വേതനം 5,500 റിയാലാണ്. അതേസമയം വാഹനങ്ങളുടെ സർവീസ് ഔട്ട്ലെറ്റുകളിലും സൗദിവൽക്കരണവും നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സൈറ്റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, ട്രാക്ക് ഹെഡ്, ഇൻസ്പെക്ഷൻ , ടെക്നീഷ്യൻ, മെയിന്റനൻസ് ഇൻഫർമേഷൻ , ഡാറ്റാ എൻട്രി തുടങ്ങിയ മേഖലകളിലാണ് മാറ്റം. ആദ്യഘട്ടത്തിൽ 50 ശതമാനം രണ്ടാം ഘട്ടത്തിൽ 100 ശതമാനം എന്നിങ്ങനെയായിരിക്കും സൗദി വൽക്കരണം നടപ്പിലാക്കുക. ഈ മേഖലയിൽ അടുത്ത വർഷം ജൂണിലായിരിക്കും പദ്ധതി പ്രാബല്യത്തില്‍ വരുക.