സൗദിയില്‍ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് പ്രാക്ടീസിന് അനുമതി. ലൈസന്‍സ് ലഭിക്കാൻ ഇ-ജസ്റ്റിസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.
സ്വദേശി അഭിഭാഷകര്‍ക്ക് മാത്രമാണ് സൗദിയിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നത്. ഇനി മുതൽ വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് സൗദിയില്‍ പ്രാക്ടീസ് ചെയ്യാന്‍ ലൈസന്‍സ് നൽകുന്നതോടെ കാര്യക്ഷമത വര്‍ധിച്ച് നിയമ-വ്യവഹാര രംഗം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.
ലൈസന്‍സിനായി നീതിന്യായ മന്ത്രാലയത്തിൻ്റെ ഇ-ജസ്റ്റിസ് സര്‍വീസിനുളള Najiz.sa പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താൽ മതിയാകും. പോര്‍ട്ടലില്‍ ഫോറിന് ലോ ഫേം എന്ന ലിങ്കില്‍ ആവശ്യമായ വിവരങ്ങളും രേഖകളും സമര്‍പ്പിച്ചാൽ ലൈസന്‍സ് ലഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
വിദേശ നിയമ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നൽകുന്നതിന് നീതിന്യായ മന്ത്രി വാലിദ് അല്‍സമാനി അംഗീകാരം നല്‍കിയിരുന്നു. ഇത് നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് രജിസ്ട്രേഷന് നടപടികൾ ആരംഭിച്ചത്.