ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെന്ന് അവർക്കൊപ്പം നിന്നുകൊണ്ട് ഭരണം നടത്തുന്നവരാണ് യഥാർഥ ഭരണാധികാരി. ജനസേവനം പ്രഹസനമാക്കുന്ന ഭരണാധികാരികളേയും നമുക്കറിയാം. എന്നാൽ യുഎഇ ഭരണാധികാരികൾ അങ്ങനെയല്ല. സാധാരണക്കാര്‍ക്കൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുന്നതിലൂടെ ജനഹൃദയം കീഴടക്കിയവരാണവർ.
സുരക്ഷാഭടന്മാരുടെ അകമ്പടിയില്ലാതെ കഴിഞ്ഞദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് ജിദ്ദയിലെ ഒരു സാധാരണ റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. ഡപ്യൂട്ടി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരനും ഒപ്പമുണ്ടായിരുന്നു.
റസ്റ്റോറന്റ് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് ഫോട്ടോ എടുക്കാനായി രാജകുമാരന്റെ ഒപ്പം കൂടി. നല്ല ഭക്ഷണവും കഴിച്ച് വിശേഷങ്ങളും ചോദിച്ചറിഞ്ഞാണ് രാജകുമാരന് മടങ്ങിയത്. മലയാളി പ്രവാസികൾ ഉൾപ്പെടെ നിരവധിപേര്‍ എത്തുന്ന അറബിക് റെസ്റ്റോറന്റിലായിരുന്നു സംഭവം.