തൃശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കുറ്റക്കാരായ ഒരാളെ പോലും വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ നിന്നുള്ള ബിജെപി പ്രവർത്തകരുമായി നമോ ആപ്പിലൂടെ സംസാരിച്ചപ്പോൾ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേസിൽ ഉന്നത സിപിഎം നേതാക്കളുടെ പേരുകൾ ഇതിനോടകം ഉയർന്നു വന്നിട്ടുണ്ടെന്നും ഇഡി പിടിച്ചെടുത്ത പണം നിക്ഷേപകർക്ക് തിരികെ നൽകുമെന്നും മോദി പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ കണ്ണികൾ ഏത് ഓഫീസിൽ വരെ എത്തിയെന്ന് രാജ്യത്തെല്ലാവർക്കും അറിയാമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയെ തോൽപ്പിക്കാൻ കൈകോർത്ത ഇടതുപാർട്ടികളും കോൺഗ്രസും കേരളത്തിൽ പരസ്പരം പോരാടിക്കുകയാണ് എന്ന കാര്യം ജനങ്ങൾക്ക് മുൻപിൽ ചർച്ചയാകണമെന്നും മോദി പ്രവർത്തകർക്ക് നിർദേശം നൽകിയത്. ഇത്തവണ കേരളത്തിൽ ബിജെപി റെക്കോഡ് വിജയം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നും മോദി പറഞ്ഞു.