കള്ളനോട്ട് കൈവശം വച്ച് ഉപയോഗിക്കുന്നവർക്കെതിരെ കടുത്ത നടപടിയുമായി സൗദി അറേബ്യ. കള്ളനോട്ട് കൈവശം വയ്ക്കുകയോ നിർമിക്കുകയോ ചെയ്യുന്നവർക്ക് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. രാജ്യത്ത് നിയമപരമായി പ്രചരിക്കുന്ന കറൻസിക്ക് സമാനമായ രൂപത്തിലുള്ള നാണയങ്ങളോ പേപ്പറുകളോ നിർമിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷം വരെ തടവും 2,000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഉറവിടം വ്യക്തമാവാത്ത പണം സൗദി അറേബ്യയില്‍ നിന്ന് വിദേശത്തേക്ക് അയച്ച രണ്ട് പ്രവാസികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് അനധികൃതമായി സമ്പാദിച്ച പണമാണിതെന്നാണ് അധികൃതരുടെ നിഗമനം. സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ സൗദി അധികൃതര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് പുതിയ അറസ്റ്റുകള്‍.