സൗദിയുടെ സ്വപ്ന നഗരിയാണ് നിയോം. ഇവിടെ 8.4 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സിൻഡാല എന്ന പേരിൽ ആഡംബര ദ്വീപ് ഒരുക്കാൻ പദ്ധതിയുമായി കിരീടാവകാശി. അത്യാധുനിക യോട്ടുകളും അപാർട്ട്മെന്റുകളും അടങ്ങിയ സിൻഡാല ദ്വീപ് വിനോദസഞ്ചാര വ്യവസായത്തിനു കരുത്തുപകരുമെന്ന് പദ്ധതി പ്രഖ്യാപിച്ച കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
86 ബർത്ത് മറീന, 413 അൾട്രാ പ്രീമിയം ഹോട്ടൽ മുറി, 333 ആഡംബര അപാർട്ട്മെന്റ്, ബീച്ച് ക്ലബ്, യോട്ട് ക്ലബ്, അത്യാധുനിക ഗോൾഫ് കോഴ്സ് എന്നിവയായിരിക്കും ഈ ദ്വീപിൽ ഉണ്ടാവുക. അതേസമയം ചെങ്കടലിലേക്കുള്ള പ്രധാന കവാടമായി മാറുന്ന ദ്വീപ് 2024ൽ തുറക്കും. ഈ ആഡംബര ദ്വീപ് തുറക്കുന്നതിലൂടെ 3,500 പേർക്ക് ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്.
Looking forward to visit this Island, it would be fun to be there.