ഡൽഹി: ഇന്ന് വയനാട് എം പി സ്ഥാനം രാജിവെയ്ക്കുന്ന രാഹുൽ , പ്രതിപക്ഷ സ്ഥാനം ഏറ്റെടുത്തേക്കും. പകരം വയനാട്ടിൽ മത്സരിക്കാനൊരുങ്ങുന്ന പ്രിയങ്ക എത്ര ഭൂരിപക്ഷം നേടുമെന്നാണ് ഇപ്പോഴത്തെ ചർച്ച.
കന്നിയങ്കത്തിന് വയനാട്ടിലേക്ക് എത്തുന്ന പ്രിയങ്കയെ സ്വാഗതം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് വയനാട്ടുകാരും , കേരളത്തിലെ കോൺഗ്രസ് പാർട്ടിയും. 18-ാം ലോക്സഭയിൽ ഇൻഡ്യൻ മുന്നണിയുടെ നേതൃനിരയിലേക്ക് പ്രിയങ്ക കൂടിയെത്തുന്നതെടെ ലോക്സഭയിൽ കോൺഗ്രസിന്റെ കരുത്ത് വർധിക്കും.
സംസ്ഥാനത്ത് യുഡിഎഫിൻെറ ഏറ്റവും വലിയ കോട്ടയാണ് വയനാട്. കഴിഞ്ഞ തവണ 4,31000 എന്ന റെക്കോർഡ് ഭൂരിപക്ഷം ഉയർത്തിയ രാഹുൽ ഗാന്ധിക്ക് ഇത്തവണ ലഭിച്ചത് 3,60000 വോട്ടാണ് ഇനി പ്രിയങ്ക രാഹുലിന്റെ ഭൂരിപക്ഷം മറികടക്കുമോയെന്ന് കാത്തിരുന്നു കാണാം…