റിയാദ്: രാജ്യദ്രോഹത്തിന് രണ്ട് സൈനികരെ വധശിക്ഷയ്ക്ക് വിധേയമാക്കി സൗദി അറേബ്യ. സൌദ്ദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. പൈലറ്റായ മജീദ് ബിൻ മൂസാ അവാദ്, ചീഫ് സെർജൻ്റ് യൂസഫ് ബിൻ റിദ്ദ ഹസൻ അൽ അസൌനി എന്നിവരെയാണ് സൗദി പ്രതിരോധകാര്യമന്ത്രാലയം തൂക്കിലേറ്റിയത്.
2017-ലാണ് രാജ്യദ്രോഹത്തിന് ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ചോർത്തിയെന്നായിരുന്നു ഇവർക്കെതിരെയുള്ള കുറ്റം. ഇവർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും വിശദമായ വിചാരണ നടക്കുകയും ചെയ്തു. ഒടുവിൽ വിചാരണ കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. സൌദ്ദിയിലെ ടൈഫ് പ്രവിശ്യയിൽവച്ചാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയതെന്നാണ് വിവരം.
നേരത്തെ 2021 ഏപ്രിലിലും രാജ്യദ്രോഹക്കുറ്റത്തിനും വിശ്വാസവഞ്ചനയ്ക്കും സൌദ്ദി അറേബ്യേ മൂന്ന് സൈനികരെ തൂക്കിലേറ്റിയിരുന്നു. രാജ്യസുരക്ഷയുമായി ബന്ധപ്പെടട് നിർണായക വിവരങ്ങൾ ശത്രുക്കളുമായി പങ്കുവച്ചെന്നായിരുന്നു ഇവർക്കെതിരെയുള്ള ആരോപണം.