ഇനി മുതൽ എല്ലാ വര്‍ഷവും മാര്‍ച്ച് 11 പതാകദിനമായി ആചരിക്കാന്‍ സൗദി ഭരണാധികാരിയായ സല്മാന് രാജാവ് ഉത്തരവിട്ടു. രാജ്യ ചരിത്രത്തിലുടനീളം ദേശീയപതാകയുടെ മൂല്യം ഓർമ്മിക്കപെടണമെന്ന ലക്ഷ്യത്തോടെയാണ് മാര്‍ച്ച് 11 ദേശീയ പതാകദിനമായി ആചരിക്കാൻ അദ്ദേഹം ഉത്തരവിട്ടത്. 1335 ദുല്‍ഹിജ്ജ 27 അഥവാ 1937 മാര്‍ച്ച് 11നാണ് അബ്ദുല്‍ അസീസ് രാജാവ് ഇന്ന് കാണുന്ന പതാകയെ അംഗീകരിച്ചത്.
രാജ്യത്തിന്റെ ശക്തി, ജ്ഞാനം, അന്തസ്സ്, പദവി, എന്നിവ സൂചിപ്പിക്കുന്നതാണ് പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന വാള്. കൂടാതെ മൂന്ന് നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചുനിര്‍ത്താനുള്ള എല്ലാ മുഹൂർത്തങ്ങൾക്കും പതാക സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യത്തെ പൗരന്മാര് തങ്ങളുടെ അഭിമാനമായി പതാക ഉയര്‍ത്തിപ്പിടിക്കണമെന്നും ഉത്തരവിൽ പറയുന്നു.