സൗദി അറേബ്യയും തുർക്കിയും തമ്മിൽ മാധ്യമരംഗത്ത് സഹകരണം ശക്തമാക്കുന്നു. ഇത് സംബന്ധിച്ച കൂടിക്കാഴ്ച്ച കഴിഞ്ഞ ദിവസമാണ് നടന്നത്. എസ് പി എ പ്രസിഡന്റ് ഫഹദ് ബിൻ ഹസൻ അൽ-അഖ്റാൻ, സൗദി ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റി സി ഇ ഒ മുഹമ്മദ് ബിൻ ഫഹദ് അൽ -ഹാരിദി, ഓഡിയോ വിഷ്വൽ മീഡിയ ജനറൽ കമ്മിഷൻ സി ഇ ഒ എസ്ര അശ്ശേരി, ഇന്റർനാഷണൽ മീഡിയ അണ്ടർ സെക്രട്ടറി ഖാലിദ് അൽ ഗാംദി, തുർക്കിയിലെ പ്രസിഡഷ്യൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ഖാഗയത് ഓസ്ഡെമിർ, തുർക്കിയയിലെ സൗദി അംബാസിഡർ ഫാത്തിഹ്, ഉലുസോയ് എന്നിവരുമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
വാർത്താവിനിമയം,വാർത്താ ഏജൻസികൾ, റേഡിയോ, മാധ്യമ നിയന്ത്രണം, ടിവി, അന്താരാഷ്ട്ര മാധ്യമ ബന്ധങ്ങൾ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ച ചർച്ചകൾക്കാണ് ഊന്നൽ നൽകുന്നത്. സൗദിയും തുർക്കിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ വിവിധ മേഖലകളിൽ ശക്തമാവാനുള്ള ചർച്ചകളും നടക്കുന്നുണ്ട്.