മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന് നോട്ടീസ് അയച്ച് സിബിഐ. അനില്‍ അംബാനിയുടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സുമായി ബന്ധപ്പട്ട അഴിമതി ആരോപണത്തിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍.
ഏപ്രില്‍ 27 നും 29നും ഇടയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം. കേസുമായി ബന്ധപ്പെട്ട് ചില വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് വിളിപ്പിച്ചിരിക്കുന്നതെന്ന് സത്യപാല്‍ മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ രാജസ്ഥാനിലേക്ക് പോവുകയാണെന്നും അതിനാല്‍ ഏപ്രില്‍ 27നും 29നും ഇടയിലുള്ള ഒരു ദിവസത്തില്‍ ഹാജരാകാമെന്ന് അവരോട് അറിയിച്ചിട്ടുണ്ടെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.
ഇതേ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷവും സത്യപാല്‍ മാലിക്കിനെ സിബിഐ ചോദ്യം ചെയ്തിരുന്നു.
അതേസമയം പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നാലെയാണ് സത്യപാലിന് സിബിഐ സമന്‍സ് അയച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
പുല്‍വാമ ഭീകരാക്രമണത്തില്‍ ആഭ്യന്തരവകുപ്പിനും കേന്ദ്ര സര്‍ക്കാരിനും ഗുരുതര വീഴ്ചപറ്റിയെന്നായിരുന്നു സത്യപാല്‍ മാലിക്കിന്റെ ആരോപണം.