പിറന്നാള്‍ ദിനത്തില്‍ മോഹന്‍ലാലുമായുള്ള പുതിയ സിനിമ പ്രഖ്യാപിച്ച് സത്യന് അന്തിക്കാട്. തന്റെ അടുത്ത ചിത്രം മോഹന്‍ലാലിനൊപ്പമാണെന്ന് റേഡിയോ സുനോ എന്ന എഫ്.എം റേഡിയോ ചാനലിന് നല്കിയ അഭിമുഖത്തിലാണ് സത്യന് അന്തിക്കാട് അറിയിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.
എന്റെ അടുത്ത സിനിമ മോഹന്ലാലുമായാണ് ചെയ്യുന്നത്. അത് ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. സിനിമയുടെ കഥ-തിരക്കഥ എന്നിലേക്കെല്ലാം കയറിയിട്ടെയുള്ളു. എന്തായാലും മൂന്ന് നാല് അഞ്ച് മാസം എടുക്കും അത് എക്സിക്യൂട്ട് ചെയ്ത് വരാന്‍. ജീവിതഗന്ധിയായ ജീവിതവുമായി വല്ലാതെ ചേര്‍ന്ന് നില്ക്കുന്ന ഒരു സാധാരണ സിനിമയായിരിക്കും. അല്ലാതെ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായിട്ടല്ല ചെയ്യുന്നത്. ഇപ്പോള്‍ നേരിന്റെ വിജയം തന്നെ സൂചിപ്പിക്കുന്നത് മോഹന്‍ലാലിനെ നമ്മളില്‍ ഒരാളായി കാണാന്‍ ആളുകള്‍ കാത്തിരിക്കുന്നുണ്ട് എന്നതാണ്. അതുകൊണ്ട് തീര്‍ച്ചയായും ആ ഒരു ജോണറില്‍ ഉള്ള ഒരു സിനിമ തന്നെയായിരിക്കും ഇത്. സത്യന് അന്തിക്കാട്
8 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന് അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണിത്. ഇരുവരുടെയും 20-ാമത്തെ ചിത്രം കൂടിയാണിത്. 2015ല്‍ റിലീസ് ചെയ്ത് ‘എന്നും എപ്പോഴും’ എന്ന ചിത്രമാണ് ഇരുവരും അവസാനമായി ഒരുമിച്ച് ചെയ്തത്.