മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് റിലീസ് സമയത്ത് വലിയ തോതിലുള്ള ഡീഗ്രേഡിംഗ് നടന്നുവെന്ന് ചിത്രത്തിന്റെ സഹ നിര്‍മാതാവായ സന്തോഷ് ടി. കുരുവിള. മരക്കാര്‍ സിനിമയെ ഡീ ഗ്രേഡ് ചെയ്യാന്‍ ചിലര്‍ റൂം തന്നെ ബുക്ക് ചെയ്തിരുന്നുവെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
‘മരക്കാര്‍ ഭയങ്കര ഡീഗ്രേഡിംഗ് നേരിട്ട ഒരു സിനിമയാണ്. ഞങ്ങള്‍ തന്നെ പല പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഒരുവീട്ടില്‍ റൂം സെറ്റ് ചെയ്ത് സിനിമയ്ക്കെതിരെ ചിലര്‍ പ്രവര്‍ത്തിച്ചിരുന്നു. അവരെ ഞങ്ങള്‍ പൊലീസിനെക്കൊണ്ട് റെയ്ഡ് ചെയ്യിപ്പിച്ചു. ഒരു ഓഫീസ് റൂം സെറ്റ് ചെയ്താണ് ഇത്തരം പരിപാടികള്‍ ചെയ്യുന്നത്. അവിടെ പൊലീസുകാര്‍ക്കൊപ്പം ഞാന്‍ പോയിട്ടുണ്ട്,’ സന്തോഷ് ടി കുരുവിള പറഞ്ഞു.
സിനിമയെ ഇത്തരത്തില്‍ തകര്‍ക്കുന്നത് ഒട്ടും ശരിയായിട്ടുള്ള കാര്യമില്ല. ഇതുകൊണ്ട് ജീവിക്കുന്ന ഒത്തിരി ആള്‍ക്കാരുണ്ട്. കാഴ്ചക്കാരായിട്ട് വെറുതെ ഇരിക്കുന്നവര്‍ക്ക് എന്തും പറയാം. സിനിമയുടെ റിവ്യൂ പോലും ആദ്യത്തെ മൂന്ന് ദിവസം ഇടരുതെന്നാണ് എന്റെ ഒരു അഭിപ്രായം.
ഇതുകൊണ്ട് ജീവിക്കുന്നവരുണ്ട്. ഇപ്പോള്‍ എന്തുകാര്യവും നമ്മള് ഗൂഗിളില്‍ നോക്കിയാണ് തീരുമാനിക്കുന്നത്. കാലഘട്ടം അതാണ്. ഏറ്റവും നല്ല ഹോട്ടല്‍ ഏതാണെന്ന് ഗൂഗിള്‍ റിവ്യൂ നോക്കും. ബുക്ക് മൈ ഷോയില്‍ വരുന്ന റേറ്റിങ് എല്ലാം സിനിമയെ ബാധിക്കാറുണ്ട്. കാശ് മുടക്കിയവന്റെ ബുദ്ധിമുട്ട് നമ്മള് വിചാരിക്കുന്നതിന്റെ അപ്പുറത്താണ്.