ബിഗ് ബോസ് താരം അനിയന് മിഥുന്റെ വുഷു കഥ വ്യാജമെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. വുഷു അസോസിയേഷന് ഭാരവാഹികളോട് സംസാരിച്ചു. വുഷു കഥയും വ്യാജമാണെന്ന് അവര്‍ പറയുന്നു എന്നാണ് സന്ദീപ് ജി വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
മിഥുന്റെ വുഷു ചാമ്പ്യന്‍ഷിപ്പ് സംബന്ധിച്ച അവകാശ വാദങ്ങളെ ആധികാരികത പരിശോധിക്കാതെ പ്രചാരണം നടത്തിയത് മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെയാണ്.
എന്തായാലും മിഥുന്റെ വ്യാജ കമാന്റൊ കഥ ഒടുവില്‍ ബിഗ്ബോസില്‍ പൊളിഞ്ഞു വീണു എന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
നേരത്തെ ഒരു കമാന്റോയുമായി പ്രണയത്തിലായെന്നും അവര്‍ ഒരു ഓപ്പറേഷനിടെ കൊല്ലപ്പെട്ടു എന്നും താന്‍ ദേശീയ പതാക പുതപ്പിച്ച ശരീരത്തില്‍ കെട്ടിപ്പിടിച്ച് കരഞ്ഞെന്നും അനിയന് മിഥുന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീക്കന്‍ഡ് എപ്പിസോഡില്‍ മോഹന്‍ലാല്‍ ഇക്കാര്യങ്ങള്‍ കള്ളമാണെന്ന് പറയുന്നത്. ഇതിന് പിന്നാലെയാണ് മിഥുന് നേരത്തെ വുഷു ചാമ്പ്യന്‍ഷിപ്പിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും വ്യാജമാണെന്ന് സന്ദീപ് ജി വാര്യര്‍ പറയുന്നത്.
സന്ദീപ് വാര്യരുടെ എഫ് ബി പോസ്റ്റിന്റെ പൂര്‍ണരൂപം
വുഷു അസോസിയേഷന് ഭാരവാഹികളോട് സംസാരിച്ചു . അനിയന് മിഥുന്റെ വുഷു കഥയും വ്യാജമാണെന്ന് അവര്‍ പറയുന്നു . അനിയന് മിഥുന്റെ വുഷു ചാമ്പ്യന്‍ഷിപ്പ് സംബന്ധിച്ച അവകാശവാദങ്ങളെ ആധികാരികത പരിശോധിക്കാതെ പ്രചാരണം നല്‍കിയത് മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെയാണ്.
കഴിഞ്ഞ മാസമാണ് ചെന്നൈയില്‍ ഇന്ത്യന്‍ വീല്‍ ചെയര്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആണെന്ന് അവകാശപ്പെട്ട് ഒരുത്തന് മുഖ്യമന്ത്രിയെ വരെ പറ്റിച്ചത് . എന്തായാലും മിഥുന്റെ വ്യാജ കമാന്റൊ കഥ ഒടുവില്‍ ബിഗ്ബോസില്‍ പൊളിഞ്ഞു വീണു .
ആരെയും കുറ്റപ്പെടുത്താന്‍ പറ്റില്ല . ടിപ്പുവിന്റെ വാളും യൂദാസിന്റെ വെള്ളിക്കാശും മോശയുടെ അംശവടിയും കാണിച്ച് ഡിജിപിയെ വരെ ഊജ്ജ്വലമാക്കിയ നാടാണിത് .