ദുബായ്: ഒമാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബജറ്റ് വിമാനക്കമ്പനിയായ സലാം എയർ കോഴിക്കോട്ടേക്ക്… ദുബായിൽ നിന്നും ഫുജൈറയിൽ നിന്നും കോഴിക്കോട്ടേക്ക് സലാം എയറിൻ്റെ സർവ്വീസുകൾ ഒക്ടോബറിൽ ആരംഭിക്കും.
ദുബൈയിൽ നിന്നും കോഴിക്കോട്ടേക്ക് എല്ലാം ദിവസവും സലാം എയറിൻ്റെ സർവ്വീസുണ്ടാവും. ഫുജൈറയിൽ നിന്നും മസ്കത്ത് വഴിയാവും കോഴിക്കോട്ടേക്കുള്ള സർവ്വീസ്. ഒക്ടോബർ രണ്ട് മുതൽ എല്ലാ തിങ്കൾ, ബുധൻ ദിവസങ്ങളിലും ഈ സർവ്വീസുണ്ടാകും. രാവിലെ 10.20-നും രാത്രി 7.50-നും ഫുജൈറയിൽ നിന്നും വിമാനം പുറപ്പെടും.
മസ്കത്തിലെ ട്രാൻസിറ്റിന് ശേഷം പുലർച്ചെ 3.20-ഓടെ വിമാനം കരിപ്പൂരിലെത്തും. 361 ദിർഹമാണ് നിലവിൽ ഫുജൈറ – കോഴിക്കോട് സർവ്വീസിനുള്ള നിരക്ക്. മസ്കത്തിലെ ട്രാൻസിറ്റിന് ശേഷം രാവിലെ 9.50നും രാത്രി 7.20നും ഫുജൈറയിൽ തിരിച്ചെത്താൻ വിമാനമുണ്ടാകും.
ദുബായിൽ നിന്നും രാത്രി 7.55 ന് പുറപ്പെടുന്ന വിമാനം 9.10 മസ്കറ്റിലെത്തും അവിടെ നിന്നും 10.20-ന് പുറപ്പെട്ട് പുലർച്ചെ 3.20 ന് കോഴിക്കോട് എത്തും. ഈ പ്രതിദിന സർവ്വീസിന് നിലവിൽ ഓണ്‍ലൈനിൽ 390 ദിനാർ (8784 രൂപ) ആണ് ചാർജ്ജ് ചെയ്യുന്നത്.