അയോധ്യയില്‍ പുതുതായി പണിത രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. 12.25നും 12.30 നും ഇടയിലാണ് ചടങ്ങുകള്‍ നടന്നത്. രാമന്റെ അഞ്ചു വയസ് പ്രായമുള്ള പ്രതിമയാണ് പ്രതിഷ്ഠിച്ചത്.
ചടങ്ങിന്റെ മുഖ്യ യജമാനനായ പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പങ്കെടുത്തു. ആര്‍എസ്എസ് സര് സംഘചാലക് മോഹന്‍ ഭാഗവതും മോദിക്കൊപ്പം ക്ഷേത്രത്തിനകത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തു. 11.30 മുതല്‍ ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ ആരംഭിച്ചു.
ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രീയ സാംസ്കാരിക, ചലച്ചിത്ര, വ്യവസായ രംഗങ്ങളിലെ പ്രമുഖര്‍ എത്തി. നടന് രജിനി കാന്ത്, അമിതാഭ് ബച്ചന്, അഭിഷേക് ബച്ചന്, സച്ചിന് ടെന്‍ഡുല്‍ക്കര്‍, മിതാലി രാജ്, സൈന നഹ്വാള്‍, അനില്‍ കുംബ്ലെ, സോനു നിഗം, രാം ചരണ്‍ തേജ, ജാക്കി ഷ്രോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, വിക്കി കൗശല്‍ തുടങ്ങിയവര്‍ ക്ഷണം സ്വീകരിച്ച് ചടങ്ങില്‍ പങ്കെടുക്കാനെത്തി.
അതേസമയം മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനി അയോധ്യയിലെത്തിയില്ല. അതി ശൈത്യം കാരണമാണ് ചടങ്ങില്‍ എത്താത്തതാണെന്നാണ് കാരണമായി അറിയിച്ചത്.