സുരക്ഷാ സന്നാഹത്തെ മറികടന്ന് പ്രതിഷേധ മാര്‍ച്ചുമായി ഗുസ്തി താരങ്ങള്‍. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് അടക്കമുള്ള ഗുസ്തി താരങ്ങള്‍ ബാരിക്കേഡുകള്‍ മറികടന്ന് മാര്‍ച്ചുമായി മുന്നോട്ട് നടന്നു.
ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ അധ്യക്ഷനുമായ ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ടാണ് ഒരു മാസത്തിലേറെയായി ഗുസ്തി താരങ്ങള്‍ പ്രതിഷേധിക്കുന്നത്.
#WATCH | Delhi: Security personnel stop & detain protesting wrestlers as they try to march towards the new Parliament from their site of protest at Jantar Mantar.
Wrestlers are trying to march towards the new Parliament as they want to hold a women’s Maha Panchayat in front of… pic.twitter.com/3vfTNi0rXl
— ANI (@ANI) May 28, 2023
ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച ലെംഗികാതിക്രമണ പരാതിക്ക് പിന്നാലെയാണ് ഗുസ്തി താരങ്ങള്‍ പ്രതിഷേധം ആരംഭിച്ചത്. ബ്രിജ് ഭൂഷനെതിരെ നടപടി ആവശ്യപ്പെട്ട് ദിവസങ്ങളായി താരങ്ങള്‍ തെരുവില്‍ സമരം ചെയ്യുകയാണ്.
महिला पहलवानों के समर्थन में पैदल कुच कर रही सोनिया दुहन को गिरफ्तार किया गया।।#WrestlersProtest #soniadoohan pic.twitter.com/a2wZZY3oL3
— Chaudhary Sahab (@jattwara_boyz) May 28, 2023
പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളെയും പിന്തുണച്ച് എത്തിയ കര്‍ഷകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. വനിതാ സംഘടനാ നേതാക്കളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം എന്ത് വിലകൊടുത്തും മഹിളാ സമ്മാന്‍ പഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്റ് മന്ദിരത്തിന് സമീപത്തേക്ക് പ്രവേശിക്കാന്‍ പ്രതിഷേധക്കാരെ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതിന് പിന്നാലെയാണ് താരങ്ങള്‍ ബാരിക്കേഡുകള്‍ മറികടന്നും മാര്‍ച്ച് തുടര്‍ന്നത്.
പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം നടന്ന ദിവസമായതിനാല്‍ ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗുസ്തി താരങ്ങള്‍ക്ക്് പിന്തുണയുമായി കര്‍ഷക സംഘടനയായ പഞ്ചാബ് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി പ്രവര്‍ത്തകരെ അംബാല അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. അതിര്‍ത്തികളിലും പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.