ഒരു ഓവറില്‍ ഏഴ് സിക്സറുകള്‍ പായിച്ച് അപൂര്‍വ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം റിതുരാജ് ഗെയ്ക്വാദ്. ലിസ്റ്റ്-എ ക്രിക്കറ്റില്‍ 1 ഓവറിൽ ഏഴ് സിക്സുകൾ അടിച്ച ലോകത്തെ ആദ്യ ബാറ്റർ എന്ന റക്കോർഡാണ് റിതുരാജ് സ്വന്തമാക്കിയത്.
വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനൽ മത്സരത്തിലാണ് അപൂർവ റെക്കോർഡ് പിറന്നത്. ഉത്തര്‍പ്രദേശിനെതിരായ മത്സരത്തിൽ മഹാരാഷ്ട്ര ക്യാപ്റ്റനും ഓപ്പണറുമായ ഗെയ്ക്വാദ് ഇരട്ട സെഞ്ചുറിയും നേടി.
യുപിയുടെ ശിവ സിംഗ് എറിഞ്ഞ ഓവറിലായിരുന്നു ഏഴ് സിക്സുകൾ പിറന്നത്. അഞ്ചാമത്തെ ബോൾ നോബോള്‍ ആവുകയും ഫ്രീഹിറ്റിൽ വീണ്ടും സിക്സ് അടിക്കുകയും ചെയ്തതോടെയാണ് നേട്ടം. 159 പന്തില്‍ 10 ഫോറും 16 സിക്സും സഹിതം 220 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. ടൂര്‍ണമെന്റിൽ റിതുരാജിന്റെ ആറാം ശതകമാണിത്. റിതുരാജ് ഇന്ത്യക്കായി ഒരു ഏകദിനവും 9 ടി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.