കൊച്ചി:തിരുവനന്തപുരത്തെ വസതിയിൽ നിന്നും മുകേഷ് കൊച്ചിയിൽ എത്തി.കാറിൽ നിന്നും എംഎൽഎ ബോർഡ് അഴിച്ചു മാറ്റിയാണ് മുകേഷ് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്.
മുകേഷിന് പൊലീസ് സുരക്ഷാ അകമ്പടിയും ഏർപ്പെടുത്തിയിരുന്നു.ബലാത്സംഗക്കേസ് രജിസ്റ്റർ ചെയ്തെങ്കിലും മുകേഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ലെന്ന് അഭിഭാഷകൻ. മുകേഷിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് ലഭിച്ചിട്ടില്ല.
പ്രഥമദൃഷ്ട്യാ അറസ്റ്റ് ഒരു അനീതിയാകുമെന്ന് തോന്നിയതു കൊണ്ടാകണം, കോടതി അറസ്റ്റ് തടഞ്ഞതെന്ന് മുകേഷിന്റെ അഭിഭാഷകൻ ജിയോ പോൾ പറഞ്ഞു.പരാതിക്കാരിക്കെതിരെയുളള ഡിജിറ്റൽ തെളിവ് മുകേഷ് ഇന്ന് കൈമാറും എന്നാണ് വിവരം.