റഷ്യ-യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ വച്ചാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
ഇരുരാജ്യങ്ങളും നയതന്ത്രതലത്തിലുള്ള ചര്‍ച്ചകള്‍ നടത്തി വിഷയം പരിഹരിക്കണം. രണ്ടാം ലോകമഹായുദ്ധം വരുത്തിവച്ച വിനകള്‍ ലോകം കണ്ടതാണെന്നും മോദി ഓര്‍മിപ്പിച്ചു. ജി 20 അധ്യക്ഷസ്ഥാനം ഇന്ത്യ ഏറ്റെടുക്കുമ്പോള്‍ ലോകത്ത് സമാധാനത്തിനുള്ള സന്ദേശം നല്‍കുമെന്നും മോദി പറഞ്ഞു.
ഡിസംബറിലാണ് ഇന്ത്യ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക. അടുത്ത ജി 20 ഉച്ചകോടി ഇന്ത്യയില്‍ നടക്കും.