യുക്രൈനിലെ ഖേർസൺ നഗരത്തിൽ നിന്നുള്ള റഷ്യയുടെ പിന്മാറ്റം ആഘോഷമാക്കി യുക്രൈൻ. യുക്രൈനിൻ്റെ ദേശീയ ഗാനം പാടിയും പതാക വീശിയും നഗരവാസികൾ സൈന്യത്തെ വരവേറ്റു. അതേസമയം നഗരം യുക്രൈനിൻ്റേതായി മാറിക്കഴിഞ്ഞുവെന്ന് പ്രസിഡൻ്റ് വ്ളാദിമിർ സെലൻസ്കി പറഞ്ഞു. പാട്ടും നൃത്തവുമായി ഖേർസൺ നിവാസികൾ രാത്രിയിൽ നഗരവീഥികളിൽ ആഘോഷം വിപുലമാക്കി.
അതേസമയം റഷ്യൻ സൈന്യം വേഷം മാറി നടക്കുന്നുണ്ടെന്നാണ് ആരോപണം. പ്രതിരോധമന്ത്രാലയം പരസ്യമായി സംശയം പ്രകടിപ്പിക്കുകയും ചെയ്തു. 2014 മുതൽ റഷ്യ കൈവശം വച്ചിരുന്ന യുക്രൈൻ പ്രദേശങ്ങൾ വീണ്ടെടുക്കുകയാണ് ലക്ഷമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. നിലവിൽ പ്രത്യേക സേന ഖേഴ്സണിലുണ്ട്. തുടർന്നും സൈനികരെ നിയോഗിക്കാനാണ് തീരുമാനം. അതേസമയം സൈനിക വാഗ്ദാനം നൽകിയ യു എസ് പ്രസിഡൻ്റ് ജോ ബൈഡന് സെലൻസികി നന്ദി അറിയിച്ചു.