ഇടതുപക്ഷം ലോകത്തെ നാശത്തിന്റെ വക്കിലെത്തിച്ചെന്ന് ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത്. മാര്‍ക്സിസത്തിന്റെ പേരില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷം നാശത്തിന്റെ വിത്തുകള്‍ പാകിയെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഗുജറാത്തിലെ ഒരു സ്കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ കെ ജി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അറിയാമോ എന്ന് കണ്ടെത്താനുള്ള പാഠഭാഗത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം കണ്ടു. ഇടതുപക്ഷ വിദ്യാഭ്യാസ നയത്തിന്റെ പ്രതിഫലനമാണിത്. ഇടതുപക്ഷത്തിന്റെ ആക്രമണം ഇത്രയും വരെ എത്തിയിരിക്കുകയാണെന്നും ആളുകളുടെ സഹായത്തോടെയല്ലാതെ ഇത് നടപ്പിലാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ഏത് മംഗളകരമായ കാര്യത്തെയും നസശിപ്പിക്കാന് ഇടതുപക്ഷം സോഷ്യല്‍ മാര്‍ക്സിസം കൊണ്ടു വന്നിട്ടുണ്ടെന്നും ഇത് ചെറുക്കാന്‍ ഭാരത്തിന് മാത്രമേ സാധിക്കൂ എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
ഞായറാഴ്ച പൂനെയില്‍ നടന്ന ജഗല പൊഖര്‍നാരി ദാവി വാല്‍വി എന്ന മറാത്തി പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു ഭാഗവതിന്റെ പ്രതികരണം.
ഇടതുപക്ഷക്കാര്‍ക്ക് ആള്‍ബലം കുറവായിരിക്കാം. എന്നാല്‍ കുറച്ച് പണം കൊണ്ടുള്ള ബലമുണ്ട്. അവരു
ടെ ആവാസ വ്യവസ്ഥ വര്‍ധിക്കുകയാണ്. നമ്മള് പിന്നില്‍ കിതയ്ക്കുകയാണ് എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
നമ്മുടെ ലോകത്തെക്കുറിച്ച് അവര്‍ ഉണ്ടാക്കി വെച്ചിട്ടുള്ള ആശയക്കുഴപ്പത്തെ തകര്‍ക്കണമെന്നും ഈ പുസ്തകം അതിന് സഹായിക്കുമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.