സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയുടെ ഗേള്‍ ഫ്രണ്ടെന്ന് വിളിച്ച എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാളിനെതിരെ കേസെടുത്ത് പൊലീസ്. പരാമര്‍ശം വിവാദമായതോടെയയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
കോണ്‍ഗ്രസ് സംഘടിപ്പിച്ച കണ്ണൂര്‍ കമ്മീഷണര്‍ ഓഫീസ് മാര്‍ച്ചിലെ പ്രസംഗത്തിലാണ് വിശ്വനാഥ പെരുമാള്‍ മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം നടത്തിയത്. ഐപിസി 153 പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സിപിഐഎം പ്രവര്‍ത്തകനായ പികെ ബിജുവാണ് വിശ്വനാഥനെതിരെ കേസ് കൊടുത്തത്. കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും കലാപം ഇളക്കിവിടാനുള്ള ദുരുദ്ദേശപരമായ പ്രസ്താവനയാണെന്നും പരാതിയില്‍ പറയുന്നു.