കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട കൂടുതല്‍ പേരെ കണ്ടെത്തി. മൂന്ന് കേസുകളില്‍ നന്നായി നിലവില്‍ ആകെ 702 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാത്തെയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ 281 പേരും ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ 50 പേരുമാണ് ഉള്ളത്.
നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ റൂട്ട് മാപ്പും ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് 22നാണ് ഇയാള്‍ അസുഖ ബാധിതനാകുന്നത്. 23-ാം തീയതി വൈകിട്ട് ഏഴ് മണിയോടെയാണ് തിരുവള്ളൂര്‍ കുടുംബ പരിപാടിയില്‍ പങ്കെടുത്തു. കാറിലായിരുന്നു യാത്ര. 25-ാം തിയതി മുള്ളാര്‍കുന്ന് ബാങ്കില്‍ രാവിലെ 11 മണിയോടെ കാറില്‍ എത്തി. അന്നേ ദിവസം ഉച്ചയ്ക്ക് 12.30ന് കല്ലാട് ജുമാ മസ്ജിദില്‍ എത്തിയിരുന്നു. 26-ാം തിയതി രാവിലെ 11നും 1.30 നും ഇടയില്‍ ഡോ. ആസിഫ് അലി ക്ലിനിക്കില്‍ പോയി. 28-ാംതിയതി രാത്രി ഒമ്പത് മണിയോടെയ ഇഖ്റ റഹ്മ ആശുപത്രി തൊട്ടില്‍പ്പാലത്ത് എത്തി. കാറിലായിരുന്നു ആശുപത്രിയില്‍ എത്തിയത്.
29ാം തിയതി പുലര്‍ച്ചെ 12.02 ഓടെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക്. ഇവിടെ വെച്ച് മരണപ്പെട്ട മുഹമ്മദിനെ 30-ാം തിയതി ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലേക്ക് ആംബുലന്‍സിലേക്ക് എത്തിച്ചു.
നിപ സ്ഥിരീകരിച്ച സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ ഏഴ് സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകിട്ട് കോഴിക്കോട്ടെത്തിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഐസിഎംആറുമായി ഇത് സംബന്ധിച്ച് ആശയവിനിമയം നടത്തിയതായും വിമാനമാര്‍ഗം മരുന്ന് എത്തിക്കുമെന്ന് അവര്‍ അറിയിച്ചതായും മന്ത്രി പറഞ്ഞു.
നിപ വൈറസ് സ്ഥിരീകരിക്കാനുള്ള സംവിധാനം കേരളത്തിലുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലും തോന്നയ്ക്കലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും നിപ സ്ഥിരീകരിക്കാനാകും. കേരളത്തില്‍ കാണുന്നത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് കാണുന്നത്. മരണനിരക്ക് കൂടുതലും വ്യാപന ശേഷി കുറവുമാണെന്ന് വീണ ജോര്‍ജ് പറഞ്ഞു.