അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബായ അൽ നസറിൽ ചേർന്നു. റെക്കോർഡ് തുക നൽകിയാണ് റൊണാൾഡോയെ ക്ലബ്ബ് സ്വന്തമാക്കിയത്. പ്രതിവർഷം 620 കോടി രൂപയാണ് റൊണാൾഡോയുടെ പ്രതിഫലം. കഴിഞ്ഞ മാസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് റൊണാൾഡോയുമായുള്ള കരാർ അവസാനിപ്പിച്ചത്.
അതേസമയം റൊണാൾഡോ സൗദി ക്ലബ്ബിലേക്ക് എത്തുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഏഴ് എന്ന നമ്പരുള്ള ജേഴ്സിയുമായി റൊണാൾഡോ നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് സൗദി ക്ലബ്ബിന്റെ ഔദ്യോഗിക ഹാൻഡിലിലൂടെ അൽ നസർ ഇക്കാര്യം സ്ഥിരീകരിച്ചത്. ചരിത്രം സംഭവിക്കുന്നു. ഇത് ക്ലബ്ബിന് മാത്രമല്ല ലീഗിനും രാജ്യത്തിനും വരും തലമുറയ്ക്കും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് വലിയ പ്രചോദനമാകും. അൽ നസറിലേക്ക് റൊണാൾഡോയ്ക്ക് സ്വാഗതം. ഔദ്യോഗിക ട്വീറ്റിൽ കുറിച്ചു.
അല്‍ നസറിന്റെ കാഴ്ച്ചപ്പാടുകള്‍ വളരെ പ്രചോദനം നല്‍കുന്നതാണ്. മറ്റൊരു രാജ്യത്തിന്റെ ഫുട്ബോള്‍ ലീഗിനൊപ്പമുള്ള പുതിയ അനുഭവങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. 2025 വരെയാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലുണ്ടാകുക. എന്നാൽ സൗദി ക്ലബ്ബില്‍ ചേര്‍ന്നതോടെ താരത്തിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ കൂടിയാണ് അവസാനിക്കുന്നത്.