അമേരിക്കയില്‍ മൂന്നിടങ്ങളില്‍ വെടിവെയ്പ്പ് നടത്തി 18 പേരെ കൊലപ്പെടുത്തിയ പ്രതിയെന്ന് സംശയിക്കുന്ന റോബര്‍ട്ട് കാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിയ്ക്കായി അന്വേഷണം പുരോഗമിക്കുന്നിതിനിടെയാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ആന്‍ഡ്രോസ്കോഗിന്‍ കൗണ്ടി ഷെരിഫ്’സ് ഓഫീസ് ഫേസ്ബുക്കില്‍ പങ്കുവെച്ചു.
40 കാരനായ റോബര്‍ട്ട് സ്വയം വെടിവെച്ചതാണെന്നാണ് സൂചന. എപ്പോഴാണ് മരിച്ചതെന്ന് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ലഭ്യമായിട്ടില്ല. ഷൂട്ടിംഗ് നടന്ന ലിസ്ബണിനടുത്ത് തന്നെയാണ് മൃതദേഹവും ലഭിച്ചതെന്ന് മെയിനിലെ ഗവര്‍ണര്‍ ലൂവിസ്റ്റണിലെ സിറ്റി ഹാളില്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മെയ്നില്‍ ബുധനാഴ്ചയാണ് മൂന്നിടങ്ങളിലായി വെടിവെയ്പ്പ് നടത്തിയത്. പ്രദേശത്തെ ഒരു ബാറിലും വാള്‍മാര്‍ട്ട് വിതരണ കേന്ദ്രത്തിലുമടക്കമാണ് വെടിവെയ്പ്പ് നടന്നത്. നേരത്തെ സിസിടിവിയില്‍ പതിഞ്ഞ റോബര്‍ട്ടിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കൂടി പുറത്ത് വിട്ടിരുന്നു.