പുതുവത്സരാഘോഷങ്ങളിൽ ലഹരി ഒഴുക്ക് തടയാൻ ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് കര്‍ശന മാര്‍ഗരേഖ തയാറാക്കി പൊലീസ്. പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുക്കുന്ന മുഴുവൻ ആളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കാനും ആഘോഷങ്ങള്‍ രാത്രി പന്ത്രണ്ടരയോടെ അവസാനിപ്പിക്കാനുമാണ് നിര്‍ദേശം നൽകുക. ക്യാമറ നിർബന്ധമാക്കാനും നിർദേശമുണ്ടാകും.
മുൻ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകള്‍ റജിസ്റ്റര്‍ ചെയ്ത സിറ്റി പൊലീസ് ഈ വര്‍ഷം ഇതുവരെ റജിസ്റ്റര്‍ ചെയ്തതിരിക്കുന്നത് 2,707 കേസുകളാണ്. 3,214 പേര് അറസ്റ്റിലായിട്ടുണ്ട്. കേസുകളുടെ എണ്ണത്തിനൊപ്പം ലഹരിമരുന്നുകളുടെ അളവും വര്‍ധിച്ചിട്ടുണ്ട്.
കൊച്ചിയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15 ലക്ഷം രൂപയുടെ എംഡിഎംഎയാണ് പൊലീസ് പിടികൂടിയത്. ക്രിസ്മസ് ദിനം വരെ നടത്തിയ പരിശോധനയില്‍ കൊച്ചി സിറ്റി പൊലീസ് പിടികൂടിയത് 300 ഗ്രാം എംഡിഎംഎയാണ്.